ലോക്കല്‍ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍
ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി
കേരള സര്‍ക്കാര്‍ സര്‍ക്കുലര്‍ നം.23/09/ധനം. തീയതി : 13.3.2009.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 261 (ജി), (എച്ച്) എന്നിവ പ്രകാരം 2003 ഓഗസ്റ് മാസം ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 1994 ല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട സ്റാറ്റ്യൂട്ടറി അതോറിറ്റി ആയ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍, തദ്ദേശ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്ത് സമര്‍പ്പിക്കുന്ന സമാഹൃത റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക എന്നതാണ് സമിതിയുടെ പ്രധാന കര്‍ത്തവ്യം. 2008 നവംബര്‍, ഡിസംബര്‍ മാസം ചേര്‍ന്ന സഭാസമ്മേളനത്തില്‍ ചട്ടങ്ങളിലെ 261 (ജി) ഭേദഗതി ചെയ്ത് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് സമര്‍പ്പിക്കുന്ന പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പരിശോധന കൂടി സമിതിയുടെ ചുമതലകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി (2009-11)യുടെ 4.2.2009 ന് ചേര്‍ന്ന യോഗ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1. ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളിന്മേല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന തുടര്‍നടപടിക്കുറിപ്പുകളുടെ 40 പകര്‍പ്പുകള്‍ സെക്രട്ടറിയേറ്റിലെ ഭരണവകുപ്പിന് അയയ്ക്കുകയും പ്രസ്തുത വകുപ്പ് അവ പരിശോധിച്ച് ജോയിന്റ് സെക്രട്ടറിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ കൈയ്യൊപ്പോടുകൂടി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ സൂക്ഷ്മ പരിശോധനയ്ക്കായി അയയ്ക്കേണ്ടതുമാണ്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് തുടര്‍ നടപടിക്കുറിപ്പുകള്‍ പരിശോധിച്ച് 'ടലലി യ്യ അൌറശ’ എന്നു രേഖപ്പെടുത്തി ഡയറക്ടറുടെ ഒപ്പും തീയതിയും സഹിതം 35 പകര്‍പ്പുകള്‍ ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റിക്കും 5 പകര്‍പ്പുകള്‍ സെക്രട്ടറിയേറ്റിലെ ഭരണ വകുപ്പിനും ലഭ്യമാക്കേണ്ടതാണ്. ഇതില്‍ 2 പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഭരണ വകുപ്പ്, ധനകാര്യ (പി.എ.സി) വിഭാഗത്തിന് അറിവിലേക്കായി നല്‍കേണ്ടതുമാണ്. (നടപടിക്കുറിപ്പുകള്‍ നല്‍കേണ്ട പ്രൊഫോര്‍മ ഉളളടക്കം ചെയ്തിരിക്കുന്നു)
2. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടറുടെ നടപടി വിശദീകരണ പത്രികകളിന്മേലുളള പരിശോധനാ റിപ്പോര്‍ട്ട് ഓഡിറ്റ് വകുപ്പ് പ്രത്യേകമായി സമിതിയ്ക്ക് നല്‍കേണ്ടതാണ്.
3. സംസ്ഥാന നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കുമ്പോള്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍നടപടി സ്വീകരിക്കുന്നുണ്ടെന്ന് വകുപ്പദ്ധ്യക്ഷന്മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ സമിതി ആവശ്യപ്പെടുന്ന അധിക വിവരങ്ങള്‍ സംബന്ധിച്ച സ്റേറ്റ്മെന്റുകള്‍ ബന്ധപ്പെട്ട വകുപ്പ് ലഭ്യമാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.
4. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്/മുനിസിപ്പാലിറ്റി ആക്ട് എന്നിവയില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പ്രകാരം ഓരോ സാമ്പത്തിക വര്‍ഷത്തിലെയും കണക്കുകളും മറ്റു അനുബന്ധ രേഖകളും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ പരിശോധനയ്ക്കായി കൃത്യമായി ഹാജരാക്കേണ്ടതാണ്.
5. സമിതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ ഹാന്റ് ബുക്ക് ഓഫ് ഇന്‍സ്ട്രക്ഷനിലെ ഖണ്ഡിക 43 പ്രകാരമുളള എല്ലാ നടപടിക്രമങ്ങളും സമിതി മുമ്പാകെ പാലിക്കേണ്ടതാണ്.